നാദാപുരത്ത് റോഡില്‍ ഫാന്‍സി കളര്‍ പുക പടര്‍ത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര, പോലീസ് കേസെടുത്തു

അമിത വേഗതയിലും, അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനാണ് പോലീസ് കേസ്.

കോഴിക്കോട്: നാദാപുരത്ത് റോഡില്‍ ഫാന്‍സി കളര്‍ പുക പടര്‍ത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വര്‍ണ പുക പടര്‍ത്തി അപകട യാത്ര നടത്തിയത്. ഒരു കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയിലും, അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനാണ് പോലീസ് കേസ്.

Exit mobile version