ഗുരുവായൂരിൽ സെപ്തംബർ 8 ന് ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാല്‍ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തല്‍.

ഗുരുവായൂര്‍: സെപ്റ്റംബര്‍ 8 ന് ഗുരുവായൂരില്‍ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങള്‍. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാല്‍ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തല്‍. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോര്‍ഡ് ബുക്കിംഗ്. ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.

കേരളത്തില്‍ ഏറ്റവം കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. ദീര്‍ഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് ഏറെ പേരെയും വിവാഹം നടത്താന്‍ ഗുരുവായൂര്‍ ക്ഷേത്രം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

Exit mobile version