വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട്: വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

എതിര്‍ ദിശകളില്‍ നിന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്ട സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെഎല്‍ 76 ഡി 3276 നമ്പര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version