മകരവിളക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ദേവസ്വം കമ്മീഷണര്‍

മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഹൈക്കോടതി നിയോഗിച്ച മോല്‍നോട്ട സമിതി ഇന്ന് വിലയിരുത്തും

സന്നിധാനം: നാളെയാണ് മകരവിളക്ക്. ശബരിമലയില്‍ മകരവിളക്ക് ഒരുക്കള്‍ പൂര്‍ത്തിയായതായി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. ഒരു സ്വകാര്യമാധ്യമത്തിനോടാണ് ദേവസ്വം കമ്മീഷണര്‍ ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ ശബരിമലയില്‍ ഹൈക്കോടതി നിരീക്ഷണസമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്നും വാസു പറഞ്ഞു.

സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മകരസംക്രമ പൂജക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഹൈക്കോടതി നിയോഗിച്ച മോല്‍നോട്ട സമിതി ഇന്ന് വിലയിരുത്തും.

Exit mobile version