തൃശൂര്‍: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയില്‍ റോഡ് മുറിച്ച് കടക്കവെ മിനി പിക്കപ്പ് വാന്‍ ഇടി കാല്‍നട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കല്‍ സ്വദേശി ലീലാമ്മ (66) ആണ് മരിച്ചത്.
ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ലീലാമ്മയെ പാലക്കാട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലീലാമ്മയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ ബുധനാഴ്ച വിലങ്ങന്നൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
Discussion about this post