മോഷണം പോയ ബസ് കണ്ടെത്തി, രാത്രിയില്‍ മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ബസ്സെടുത്ത് പോയെന്ന് പഴയ ഡ്രൈവര്‍

bus|bignewslive

കുന്നംകുളം: തൃശ്ശൂരിലെ കുന്നംകുളത്തെ ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ്സുമായി പോയത്.

രാത്രിയില്‍ മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കീഴില്‍ നിര്‍ത്തിയിട്ട നിലയിലാണ് ബസ്സ് കണ്ടെത്തിയത്.

പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്. ഇന്ന് പുലര്‍ച്ചെ കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ നിന്നാണ് ബസ് മോഷണം പോയത്.
പുലര്‍ച്ചെ ബസ് ഉടമ ഷോണി പുതിയ ബസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ബസ് കാണാതായത്.

തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് പ്രതിയെ കണ്ടെത്തിയത്.

Exit mobile version