വീട്ടുമുറ്റത്തെത്തിയ അവശയായ മയിലിനെ കൊന്ന് കറിവെച്ചു, അവശിഷ്ടങ്ങള്‍ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളി, അറസ്റ്റ്

arrest|bignewslive

കണ്ണൂര്‍: വീട്ടുമുറ്റത്തെത്തിയ അവശയായ മയിലിനെ കൊന്ന് കറിവെച്ചയാള്‍ പിടിയില്‍. കണ്ണൂരിലാണ് ക്രൂരസംഭവം. തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഉച്ചയോടെയാണ് തോമസിന്റെ വീടിന് മുന്നില്‍ കാലിന് പരിക്കേറ്റ നിലയിലായ മയിലെത്തിയത്.
ഇത് കണ്ട തോമസ് മയിലിന് നെരെ മരക്കൊമ്പ് എറിയുകയായിരുന്നു.

ഏറ് കൊണ്ട മയില്‍ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളി.
തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോമസിന്റെ വീട്ടില്‍ നിന്ന് മയില്‍ മാംസവും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Exit mobile version