തൃശൂര്‍: മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു. മോഹന്‍ സിതാര ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്‌കുമാറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
മോഹന്‍ സിതാരയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും പങ്കെടുത്തു.
ജില്ലയില്‍ 7 ലക്ഷം പേരെ മെമ്പര്‍മാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബര്‍ 2 ന് അംഗത്വം പുതുക്കിയതോടെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ഒക്ടോബര്‍ 15 വരെയാണ് അംഗത്വ പ്രചരണം.