കൊച്ചി: ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. 5 വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോള്‍ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയില്‍ നല്കുന്ന മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് വാദിക്കുന്നു. ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം.
Discussion about this post