തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കന്‍ വിദര്‍ഭക്കും തെലുങ്കാനക്കും മുകളിലായി നിലവില്‍ തീവ്ര ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി മാറാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് കാണുന്നത്. ഇത് കാരണം അടുത്ത ഏഴ് ദിവസത്തേക്ക് മഴയുണ്ടാകും.
സെപ്റ്റംബര്‍ രണ്ടാം തീയ്യതി മുതല്‍ നാലാം തീയ്യതി വരെയുള്ള സമയത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇതിന് പുറമെ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഇന്ന് കേരളത്തില്‍ എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണിത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post