കോഴിക്കോട്: ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വര്‍ഷങ്ങളായി ഈ ബാങ്കിലെ മെമ്പര്‍മാരും ഇടപാടുകാരുമായ അര്‍ജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നല്കാന് തീരുമാനിച്ചതും കേരള സര്‍ക്കാര്‍ അതിനായി പ്രത്യേക ഉത്തരവിറക്കിയതും.
Discussion about this post