കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് സന്തോഷമാണെന്നും മഴ മാറിയാല്‍ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഓണ്‍ലൈന്‍ മുഖാന്തരം ചേര്‍ന്ന യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Discussion about this post