‘മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ജീവിതം’, കനവ് ബേബി അന്തരിച്ചു

KANAVU BABY|BIGNEWSLIVE

കല്‍പറ്റ: മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ കനവ് ബേബി എന്ന കെ ജെ ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് നടവയല്‍ ചീങ്ങോട്ടെ വീടിനോട് ചേര്‍ന്നുള്ള കളരിയില്‍ ആണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

70 വയസ്സ് ആയിരുന്നു. കനവ് എന്ന പേരില്‍ ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനം തുടങ്ങിയത് ബേബിയാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ അദ്ദേഹം തന്റെ ജീവിതം പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടാനായി മാറ്റിവെച്ചയാളാണ്.

1954 ഫെബ്രുവരി 27ന് കണ്ണൂരിലെ മാവിലായിയിലാണ് ബേബി ജനിച്ചത്. 1994 ലാണ് കനവ് എന്ന ബദല്‍ സ്‌കൂള്‍ തുടങ്ങിയത്. മാവേലി മന്റം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.

Exit mobile version