തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്നറിയപ്പെടുന്ന രതീഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
പ്രതിക്ക് 86 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയുമാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. ഇയാള്‍ നാലുവര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്.
2015ല്‍ കുട്ടിക്ക് ഒന്‍പത് വയസ്സുണ്ടായിരുന്നപ്പോഴാണ് പ്രതി ആദ്യമായി ഉപദ്രവിക്കുന്നത്.
കുട്ടി പ്രതിയുടെ വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയായിരുന്നു. പിന്നീട് അതേവര്‍ഷം കുട്ടിയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. 2019-ല്‍ പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. പ്രതിയെ ഭയന്ന കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുപറഞ്ഞിരുന്നില്ല.
പ്രതി ഒരു ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു സ്വകര്യസ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ പറഞ്ഞുവിട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയോട് പ്രതിയേപ്പറ്റി വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരങ്ങള്‍ അറിഞ്ഞത്. ഇതോടെ കുട്ടിയെ വീട്ടില്‍ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.