തലശ്ശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ജീവനൊടുക്കി

കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്.

കണ്ണൂര്‍: തലശേരിയില്‍ പതിനെട്ടുകാരി പുഴയില്‍ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെണ്‍കുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവര്‍ കണ്ടിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Exit mobile version