ഇടുക്കി: കാട്ടാനകളായ മുറിവാലന്‍ക്കൊമ്പനും ചക്കക്കൊമ്പനും പരസ്പരം കൊമ്പുകോര്‍ത്തു. സംഭവത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ മുറിവാലന്‍ക്കൊമ്പന്‍ കിടപ്പിലായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 ന് സിങ്ക്കണ്ടം ഭാഗത്ത് വെച്ചായിരുന്നു കാട്ടാനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. ഗുരുതര പരിക്ക് പറ്റിയ മുറിവാലന്‍ക്കൊമ്പന്റെ മുറിവുകള്‍ പഴുത്ത് തുടങ്ങി.
ഇതോടെ ആന കിടപ്പിലാവുകയായിരുന്നു. വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ് മുറിവാലന്‍ കൊമ്പന്‍. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആനയ്ക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്.
രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ ചില്ലിക്കൊമ്പന് ഇങ്ങനെ പേരുവന്നത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്ങുകണ്ടം മേഖലകളാണ് മുറിവാലന്‍ക്കൊമ്പിന്റെ വിഹാരകേന്ദ്രം.