തേങ്ങകള്‍ പെറുക്കാന്‍ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി, തെരച്ചില്‍

തൃശൂര്‍: തേങ്ങ പെറുക്കാന്‍ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി. ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പില്‍ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകന്‍ ബിജുവിനെയാണ് (46) കാണാതായത്. വീടിനടുത്തുള്ള ചെമ്മണൂര്‍ തോട്ടില്‍ ഒഴുകി വരുന്ന തേങ്ങകള്‍ പെറുക്കാനിറങ്ങിയതായിരുന്നു ബിജു.

പത്തു വയസുള്ള മകന്‍ തൃഷ്‌ണേന്ദനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പോലീസും അഗ്‌നി രക്ഷസേനയും എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടില്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു.

തെരച്ചില്‍ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കില്‍ നിറച്ചു വെച്ച തേങ്ങകള്‍ തെരച്ചിലിനിടെ കണ്ടു കിട്ടി. രാവിലെ നടത്തിയ തെരച്ചിലിലും ഇതുവരെ ബിജുവിനെ കണ്ടെത്താനായിട്ടില്ല.

Exit mobile version