മഹാരാഷ്ട്രയില്‍ മലയാളിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) എന്നയാളാണ് കൊല്ലപ്പെട്ടത്.

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മലയാളിയെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) എന്നയാളാണ് കൊല്ലപ്പെട്ടത്.

കോലാപൂരിലെ ടയര്‍ കടയില്‍ വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version