കൊല്ലം: പറവൂരില്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കുടുംബത്തിലെ പതിനാലുകാരന്‍ മരിച്ചു. പുഞ്ചിറക്കുളം സ്വദേശി ശിവയാണ് മരിച്ചത്. ശിവയുടെ അച്ഛന്‍ സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.