കണ്ണൂര്‍: വധശ്രമകേസില്‍ ക്വട്ടേഷന്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് 5 വര്‍ഷം തടവുശിക്ഷ വിധിച്ച് കണ്ണൂര്‍ അസി. സെഷന്‍സ് കോടതി. 2017ല്‍ കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവര്‍ത്തകരെയും ശിക്ഷിച്ചിട്ടുണ്ട്.
അഴീക്കോട് വെള്ളക്കല്‍ ഭാഗത്ത് നിധിന്‍, നിഖില്‍ എന്നീ രണ്ട് ബിജെപി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വധിക്കാനെന്ന ഉദ്ദേശത്തില്‍ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേല്‍പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
അഞ്ചുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ഇവര്‍ ഒടുക്കേണ്ടത്. അര്‍ജുന്‍ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോണ്‍സണ്‍, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.