ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന് ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.
പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വെച്ച് ഡോക്ടര്‍ അശ്രദ്ധമായി മുറിവ് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളില്‍ രക്തം കട്ടപിടിച്ചു. കടുത്ത വയറ് വേദനയും നടുവേദയുമായി മെഡിക്കല്‍ കോളേജിനെ സമീപിച്ച യുവതിക്ക് രണ്ടാമതും ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും പുറത്തെടുത്തത്. വീഴ്ചയില്‍ നടപടി ആവശ്യപ്പെട്ട് യുവതിയുടെ അമ്മ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്.
Discussion about this post