ട്രെയിനില്‍ നിന്നും തെറിച്ചുവീണു, മറ്റൊരു ട്രെയിന്‍ തട്ടി 21കാരന് ദാരുണാന്ത്യം, അപകടം നാട്ടിലേക്ക് മടങ്ങുംവഴി

death|bignewslive

കോഴിക്കോട്: ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി ആണ് മരിച്ചത്.

ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
ഇന്‍ഡസ്ട്രിയില്‍ വിസിറ്റിനായി മംഗളൂരുവിലെത്തിയ നോയല്‍ ട്രെയിനില്‍ നാട്ടിലേക്ക് പോകുകയായിരുന്നു. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമനിക നിഗമനം.

റെയില്‍പാളത്തിലേക്ക് വീണ നോയലിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. നോയലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ അപകടം അറിഞ്ഞിരുന്നില്ല. ഇവര്‍ എറണാകുളത്തെത്തിയപ്പോള്‍ അപകട വിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. പിതാവ് ജോബി മാത്യ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയുമാണ്.

മാതാവ് ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ ഡല്‍റ്റി ജോബി (പാലാ മാര്‍ സ്ലീവാ നഴ്‌സിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍. സഹോദരന്‍: ജോയല്‍ ബേബി (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍). സംസ്‌കാരം ഇന്ന് വൈകീട്ട് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍.

Exit mobile version