ഇന്നും അതിശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, വയനാട്ടിലെ മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ്

rain| bignewslive

കല്‍പ്പറ്റ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, വയനാട്ടില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിള്‍ താമസിക്കുന്നവര്‍, വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Exit mobile version