കണ്ണൂര്‍: തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂരിലേക്കു കൊണ്ടു വരുന്ന ശര്‍ക്കര (വെല്ലം) നിരോധിച്ചു. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറാണ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്.
മാരക രാസവസ്തുവായ റോഡമിന്‍-ബിയുടെ അംശം സാമ്പിളില്‍ കണ്ടതിനെ തുടര്‍ന്നാണിത്. ആകെ പരിശോധിച്ച ആറുസാമ്പിളുകളില്‍ നാലിലും റോഡമിന്‍ കണ്ടെത്തി. കാന്‍സറിനുവരെ കാരണമാകുന്ന നിറം വരുത്തുന്ന വസ്തുവാണിതെന്ന് അസി. കമ്മിഷണര്‍ സിഎ ജനാര്ദ്ദനന് പറഞ്ഞു.
ഈ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ശര്‍ക്കരയുടെ വില്‍പ്പന മറ്റുജില്ലകളിലും നിരോധിക്കും.
കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ നടത്തിയ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡിലാണ് രാസവസ്തുസാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വെല്ലത്തിന്റെ വില്‍പ്പന കണ്ണൂരിലെ വ്യാപാരികള്‍ നിര്‍ത്തിവെച്ചു. തുണികള്‍ക്ക് ചായത്തിനു ഉപയോഗിക്കുന്നതാണ് റോഡമിന്‍ ബി, ബ്രില്യന്റ് ബ്ലൂ തുടങ്ങിയ രാസവസ്തുക്കള്‍. ഈ രാസവസ്തുക്കള്‍ ചേര്‍ത്ത മിശ്രിതം ശര്‍ക്കരയ്ക്ക് മഞ്ഞ ഉള്‍പ്പെടെ തിളങ്ങുന്ന നിറം നല്‍കും.
Discussion about this post