ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, നാദസ്വര കലാകാരന് ദാരുണാന്ത്യം

death|bignewslive

ചേര്‍ത്തല: വാഹനാപകടത്തില്‍ നാദസ്വര കലാകാരന് ദാരുണാന്ത്യം. ചേര്‍ത്തല പള്ളിപ്പുറം നാലാം വാര്‍ഡില്‍ കോപ്പായില്‍ കണ്ടത്തിച്ചിറ സദാശിവന്റെ മകന്‍ സാംജിത്ത് ആണ് മരിച്ചത്.

മുപ്പത്തിനാല് വയസ്സായിരുന്നു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി പത്തരയോടെ ചേര്‍ത്തല ചെങ്ങണ്ടയില്‍ വെച്ചാണ് അപകടമുണ്ടായത്.

സാംജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തിലെത്തിയ ലോറിയിടിക്കുകയായിരുന്നു. ചേര്‍ത്തലയിലെ ക്ഷേത്രത്തില്‍ നാദസ്വര വായനയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. സാംജിത്തിന്റെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്.

Exit mobile version