പീഡന പരാതി: മുകേഷിന്റെ രാജി ആവശ്യം, എംഎല്‍എ ഓഫീസിലേക്ക് കോഴികളുമായെത്തി പ്രതിഷേധിച്ച് യുവമോര്‍ച്ച

കോഴിയുമായെത്തി വേറിട്ട പ്രതിഷേധമാണ് യുവമോര്‍ച്ച നടത്തുന്നത്.

കൊല്ലം: നടിയുടെ പീഡന പരാതിയെ തുടര്‍ന്ന് എംഎല്‍എ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം. കോഴിയുമായെത്തി വേറിട്ട പ്രതിഷേധമാണ് യുവമോര്‍ച്ച നടത്തുന്നത്.

കയ്യില്‍ കോഴിയുമായി എത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കുകയാണ്.

അതേസമയം, ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവര്‍ക്കൊപ്പം ബിജെപിയുടെ പ്രതിഷേധവുമുണ്ട്. കഴിഞ്ഞ ദിവസവും ഓഫീസിലേക്കും മുകേഷിന്റെ വീട്ടിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തില്‍ മറ്റൊരിടത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തുന്നുണ്ട്.

Exit mobile version