കോഴിക്കോട്ട്: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. 2019ല്‍ ആര് അധികാരത്തിലെത്തണം എന്ന് അമിത് ഷാ അല്ല, ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.