തൃശ്ശൂര്‍: മാധ്യമ പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണം. അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ സിറ്റി എ സി പിക്കാണ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്.
പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചു. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രകോപനം.