കൊച്ചി: ആചാരങ്ങള്‍ കരുവാക്കി സ്ത്രീ സമത്വത്തെ അടിച്ചമര്‍ത്തുന്ന ആര്‍എസ്എസ് നിലപാടിനെ വിമരശിച്ച് പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത് രംഗത്ത്. ആര്‍എസ്എസ് ഈ നിലപാട് എടുക്കുന്നത് ഇന്നോ ഇന്നലയോ അല്ല മറിച്ച് സ്വാതന്ത്ര്യപൂര്‍വ കാലം മുതലേ അവര്‍ ഈ സമീപനം തന്നെ ആയിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പാ രഞ്ജിത്.
അതേസമയം സ്ത്രീ സമത്വം തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന്റെ അധികാരശ്രേണി ഉടച്ചു വാര്‍ത്തു കൊണ്ടാവണം സ്ത്രീ സമത്വ ചര്‍ച്ചകള്‍ തുടങ്ങേണ്ടതെന്ന് പറഞ്ഞ പാ രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ആര്‍പ്പോ ആര്‍ത്തവം മാതൃകയില്‍ രാജ്യമെമ്പാടും കൂട്ടായ്മകള്‍ ഉയരണമെന്ന് പാ രഞ്ജ ആഹ്വാനം ചെയ്തു.
ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ട് കല്പിക്കുന്ന മഹാന്മാമാര്ക്ക് എതിരെ ആണ് ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചത്. വിവിധ സാമൂഹ്യമേഖലകളില്‍ നിന്നുളള പ്രമുഖര്‍ ആര്‍പ്പോ ആര്‍ത്തവത്തിന് പിന്തപണയുമായി മറൈന്‍ ഡ്രൈവിലെത്തി.
Discussion about this post