ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു, തെറിച്ച് ടിപ്പറിനടിയില്‍ വീണ് 50കാരന്‍, ദാരുണാന്ത്യം

death|bignewslive

കൊല്ലം: ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. കല്ലുതേരി സ്വദേശി സക്കീര്‍ ഹുസൈന്‍ ആണ് മരിച്ചത്.

ബസ് തട്ടി റോഡില്‍ വീണ 50കാരന് മുകളിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

50കാരന്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് സക്കീര്‍ ഹുസൈന്‍ ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version