റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു, 19കാരിക്ക് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍ വെച്ച്

accident|bignewslive

പാലക്കാട്: കാറപകടത്തില്‍ പത്തൊമ്പതുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ കൂറ്റനാടാണ് സംഭവം. വലിയപള്ളി കോട്ട ടി.എസ് കെ നഗര്‍ സ്വദേശി ശ്രീപ്രിയയാണ് മരിച്ചത്.

കൂറ്റനാട് – ചാലിശ്ശേരി റോഡില്‍ ന്യൂബസാര്‍ സ്റ്റോപ്പിലായിരുന്നു ദാരുണസംഭവം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു.

സ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് ഇടിച്ചത്. ഈ സമയത്ത് ശ്രീപ്രിയയുടെ അമ്മ എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version