തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തിയതായി റിപ്പോര്‍ട്ട്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളാണ് തിരികെയെത്തിയത്.
12.30ന്റെ ക്ലാസില്‍ പങ്കെടുക്കാനായി സ്‌കൂള്‍ ബസിലെത്തിയ കുട്ടികള്‍ ക്ലാസില്‍ കയറിയിരുന്നില്ല. വിദ്യാര്‍ത്ഥനിളെ കാണാതായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെ വരികയായിരുന്നു. അതേസമയം, വിദ്യാര്‍ത്ഥിനികള്‍ എവിടെ പോയതാണെന്ന് വ്യക്തമല്ല.
Discussion about this post