തിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്.
ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ 3 പെണ്‍കുട്ടികളെയാണ് കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങിയത്.
12.30ന്റെ ക്ലാസില്‍ പങ്കെടുക്കാനായി സ്കൂള്‍ ബസിലെത്തിയ കുട്ടികള്‍ എന്നാല്‍ ക്ലാസില്‍ കയറിയിട്ടില്ല. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികള്‍ക്കായി നഗരത്തില്‍ തിരച്ചില്‍ തുടരുകയാണ്.
Discussion about this post