മകരവിളക്ക് നാളെ..! ഹൈക്കോടതി മേല്‍നോട്ട സമിതി മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്തും; സന്നിധാനത്ത് സുരക്ഷ ശക്തം

സന്നിധാനം: മകരവിളക്ക് നാളെ. അയ്യപ്പഭക്തര്‍ മനസര്‍പ്പിച്ച് കാത്തിരുന്ന ദിവസമാണ് മകരവിളക്ക്. ആ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ തന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു.

അതേസമയം മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരും.

മകരവിളക്ക് കാണാന്‍ മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പോലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായി. ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Exit mobile version