മലപ്പുറം: ചലച്ചിത്ര മേഖലയില്‍ മുകേഷ് ലൈംഗീക ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെ.മുരളീധരന്‍. ഒരിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാനെ മന്ത്രി സഭയില്‍ നിന്നും ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ പിണറായിയെയും കൊണ്ടേ പോകൂ. വേട്ടക്കാര്‍ ആരെന്ന് ജനം അറിയട്ടെ. ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരന് എതിരെയും നടപടി വേണം. ഉടന്‍തന്നെ അതുണ്ടാകും. വേട്ടക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.