പുഴയില്‍ കുളിക്കാനെത്തി, ഒഴുക്കില്‍പ്പെട്ട് കാണാതായി ബന്ധുക്കള്‍, മൃതദേഹങ്ങള്‍ കണ്ടെത്തി

death|bignewslive

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പള്ളിക്കലില്‍ പകല്‍ക്കുറി പുഴയില്‍ കാണാതായ ധര്‍മ്മരാജന്‍, രാമചന്ദ്രന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇവര്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. പിന്നാലെ കാണാതായത്. കുളിക്കാന്‍ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 500 മീറ്റര്‍ മാറി ഇന്ന് രാവിലെ 7. 30 കൂടിയാണ് ധര്‍മ്മരാജന്റെ മൃതദേഹവും സ്ഥലത്ത് നിന്നും 150 മീറ്റര്‍ മാറിയാണ് രാമചന്ദ്രന്‍ മൃതദേഹവും കണ്ടെടുത്തു.

ധര്‍മ്മരാജനും രാമചന്ദ്രനും പ്രദേശവാസികളും ബന്ധുക്കളുമാണ്. കഴിഞ്ഞ ദിവസം രണ്ടു മണിയോടുകൂടിയാണ് ഇരുവരും പുഴയ്ക്കരികിലെത്തിയത്. ഏറെനേരം സംസാരിച്ചിരുന്ന ശേഷമാണ് പുഴയില്‍ കുളിക്കാന്‍ ആയി ഇറങ്ങിയത്.

പുഴയില്‍ കുളിച്ചു കൊണ്ടിരിക്കവേ ഇവരില്‍ ഒരാള്‍ ഒഴുകിപ്പോവുകയായിരുന്നു. അയാളെ രക്ഷപ്പെടുത്താനായി കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോയത്.

ഫയര്‍ഫോഴ്‌സും സ്‌കൂബടീമും പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്യസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി.

Exit mobile version