സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു; വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

അന്തരിച്ചുതിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം ബിഎസ് രാജീവ് (62) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎമ്മിന്റെ വഞ്ചിയൂര്‍ പേരൂര്‍ക്കട ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.

മൃതദേഹം നാളെ ഉച്ചക്ക് 1 മണിമുതല്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ കാട്ടായിക്കോണം ശ്രീധര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

ബിഎസ് രാജീവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപെടുത്താന്‍ ശ്രമിച്ച പ്രധാന പങ്ക് വഹിച്ച രാജീവിന്റെ അകാല വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം ആണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മരണവിവരം അറിഞ്ഞ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുളള പ്രമുഖനേതാക്കള്‍ ആശുപത്രിയിലെത്തി.

Exit mobile version