ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ സ്‌കൂളുകള്‍ നാളെ തുറക്കും, പുതിയ ക്രമീകരണങ്ങള്‍ ഇങ്ങനെ

vellarmala school|bignewslive

കല്‍പ്പറ്റ: കേരളത്തെ ഒന്നടങ്കം നടുക്കിയ ദുരന്തമായിരുന്നു വയനാട്ടിലെ ഉരുള്‍പൊട്ടല്‍. ദുരന്തം തകര്‍ത്തെറിഞ്ഞ പ്രദേശത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്‌കൂള്‍ എന്നിവ പുനക്രമീകരിക്കാന്‍ ഉള്ള നടപടികള്‍ അവസാന ഘട്ടത്തില്‍ ആണ്.

വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ജിഎച്ച്എസ്എസിലാണ് ഒരുക്കുന്നത്. മുണ്ടക്കൈ ജിഎല്‍പി സ്‌കൂള്‍ മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് മേപ്പാടി ഹൈസ്‌കൂളില്‍ ക്രമീകരണങ്ങള്‍ വേഗത്തിലാക്കുന്നത്.

Exit mobile version