കൊച്ചി: നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെ ഏഴുപേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍. ആദ്യ വില്ലന്‍ ജയസൂര്യയാണെന്നും തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് തനിക്ക് ജയസൂര്യയില്‍ നിന്നും ദുരനുഭവമുണ്ടായതെന്നും മീനു പറയുന്നു.
താന്‍ ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ ജയസൂര്യ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നുവെന്നും താന്‍ അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നുവെന്നും മീനു പറയുന്നു.
ജയസൂര്യ പിന്നാലെ വന്ന് താത്പര്യം ഉണ്ടെന്നു പറയുകയും തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്നും യെസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും ജയസൂര്യപറഞ്ഞതായി നടി പറഞ്ഞു.
അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് പറഞ്ഞുവെന്നും നടി ആരോപിക്കുന്നു. മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, ബിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിക്കുന്നുണ്ട്.
Discussion about this post