ഇന്ന് ശ്രീകൃഷ്ണ ജയന്തി, ഗുരുവായൂരമ്പലത്തില്‍ ദര്‍ശനത്തിനെത്തി ആയിരങ്ങള്‍

guruvayur temple|bignewslive

തൃശൂര്‍: ഗുരുവായൂരപ്പന്റെ പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരമ്പലത്തില്‍ ദര്‍ശനത്തിനെത്തി ആയിരങ്ങള്‍. രാവിലെ ഒന്‍പത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും.

അഷ്ടമിരോഹിണി നാളിലെ പ്രത്യേകത ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ്. വൈകീട്ട് ഗുരുവായൂരില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടക്കും.

5 മണിക്ക് മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതല്‍ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതല്‍ കൃഷ്ണനാട്ടവും അരങ്ങേറും

Exit mobile version