ഹരിപ്പാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന 70കാരിയെ മുളകുപൊടി എറിഞ്ഞ് ലൈംഗികമായി പീഡിപ്പിക്കുകയും, സ്വര്‍ണ്ണവും പണവും കവരുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കണ്ടല്ലൂര്‍ തെക്ക് കാട്ടുപുരക്കല്‍ ഹൗസ് (സുധാലയം) ധനേഷിനെ ആണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം.
മുളക്പൊടി എറിഞ്ഞ് 7 പവന് സ്വര്‍ണ്ണമാണ് കവര്‍ന്നത്. പോലീസ് എത്തുമെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന പ്രതി ധനേഷിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
മുളകുപൊടി വിതറി അകത്ത് കടന്ന പ്രതി വയോധിക അണിഞ്ഞതും വീട്ടില്‍ ഉണ്ടായിരുന്നതുമായ ഏഴു പവന് സ്വര്‍ണം കവര്‍ന്നു. വയോധികയെ പീഡിപ്പിച്ച ശേഷം മുന്‍വശത്തെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി കടന്ന് കളഞ്ഞത്.
പുലര്‍ച്ചെ വീടിന്റെ ജനല്‍ വഴി നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തി 70 കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post