ദുബായിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയില്‍ താമസിക്കുന്ന പരേതനായ പോക്കാകില്ലത്ത് റസാക്കിന്റെ മകന്‍ ഇല്യാസ് (42) ആണ് മരണപ്പെട്ടത്.

തൃശൂര്‍: ദുബായില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയില്‍ താമസിക്കുന്ന പരേതനായ പോക്കാകില്ലത്ത് റസാക്കിന്റെ മകന്‍ ഇല്യാസ് (42) ആണ് മരണപ്പെട്ടത്.

ചാവക്കാട് നഗര മധ്യത്തില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇല്യാസ് മരിച്ചത്. കഴിഞ്ഞ ദിവസം 1.30ഓടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് ദുബൈയില്‍ നിന്നും നാട്ടില്‍ എത്തിയതായിരുന്നു ഇല്യാസ്.

Exit mobile version