തിരുവനന്തപുരം: ഞാണ്ടൂര്‍കോണത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ യുവാവ് അറസ്റ്റില്‍.
ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒരു മണിക്കാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തെ തുടര്‍ന്ന് യുവാവിനെയും പെണ്‍കുട്ടിയെയും പുലര്‍ച്ചയോടെ പോലീസ് കണ്ടെത്തി. യുവാവിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.