ഗള്‍ഫ് രാജ്യങ്ങളിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ മുകളിലേക്ക്, വലഞ്ഞ് പ്രവാസികള്‍

flight|bignewslive

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ വന്‍ വധനവ്. അവധി കഴിഞ്ഞ് പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിപ്പോകാന്‍ തയാറെടുക്കുമ്പോഴാണ് ടിക്കറ്റ് വിലയിലെ വര്‍ധനവ്.

ടിക്കറ്റ് വില മൂന്നു മുതല്‍ അഞ്ചിരട്ടി വരെ ഉയര്‍ന്നിരിക്കുകയാണ്. വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാകാത്തതാണ് തോന്നിയ പോലെയുളള വില വര്‍ധനയ്‌ക്കെന്ന പരാതി പ്രവാസികള്‍ക്കിടയില്‍ ശക്തമാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ നിന്ന ലഭിക്കുന്ന വിവരമനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രയ്ക്ക് ഈ ദിവസങ്ങളില്‍ മിനിമം 30,000 രൂപ കൊടുക്കണം.

അതേസമയം, ചില വിമാനങ്ങള്‍ക്ക് ഈ തുക കയറിക്കയറി ഒരു ലക്ഷത്തിന് അടുത്ത് വരെ എത്തിയിട്ടുണ്ട്. സാധാരണ സമയങ്ങളില്‍ 10,000 മുതല്‍ 15,000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

എല്ലാ സീസണിലും ഈ നിരക്ക് വര്‍ധനവിനെ കുറിച്ച് പ്രവാസികള്‍ നിരന്തരം പരാതി പറഞ്ഞിട്ടും അധികൃതര്‍ നിരക്ക് കുറയ്ക്കുന്ന ലക്ഷണമേയില്ല.

Exit mobile version