ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല, സര്‍ക്കാര്‍ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് മന്ത്രി സജി ചെറിയാന്‍

minister|bignewlsive

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജി വെച്ചതില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് മന്ത്രി പറഞ്ഞു.

ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനെ താറടിച്ചെന്നും തനിക്ക് മൂന്ന് പെണ്‍കുട്ടികളാണ്, സ്ത്രീകള്‍ക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി പറഞ്ഞു.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രഞ്ജിത്ത് രാജിവെച്ചത്. അതേസമയം, യുവനടിയുടെ ആരോപണത്തില്‍ നടന്‍ സിദ്ദിഖും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

Exit mobile version