കല്‍പ്പറ്റ: നവ വധു പനി ബാധിച്ച് മരിച്ചു. വയനാട്ടിലാണ് സംഭവം. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകള്‍ ഷഹാന ഫാത്തിമ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
വൈത്തിരി സ്വദേശി അര്‍ഷാദുമായി ഈ മാസം 11ന് ആയിരുന്നു ഷഹാനയുടെ വിവാഹം. പനി ബാധിച്ചതിനെ തുടര്‍ന്ന് ഷഹാനയെ വിവാഹദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
വിവാഹത്തിനു മുന്‍പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
Discussion about this post