വളരെ ചെറിയ പ്രായത്തില്‍ പീഡിപ്പിച്ചു, അങ്ങനെയെങ്കില്‍ സിദ്ദിഖ് ഒരു ക്രിമിനല്‍ അല്ലേ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. ഇപ്പോഴത്തെ അമ്മ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നും തനിക്ക് വളരെ ചെറിയ പ്രായത്തില്‍ ദുരനുഭവം ഉണ്ടായി എന്ന് രേവതി സമ്പത്ത് പറയുന്നു.

അക്കാര്യം പുറത്തു പറയാന്‍ പോലും സമയമെടുത്തു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നും പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അയാള്‍ ബന്ധപ്പെടുന്നതെന്നും രേവതി സമ്പത്ത് പറഞ്ഞു.

ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേ എന്നും രേവതി ചോദിക്കുന്നു.

ജീവിതത്തില്‍ അത്രത്തോളം അനുഭവിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ലെന്നും പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

Exit mobile version