രഞ്ജിത്ത് രാജിവെക്കണമെന്നോ വെക്കേണ്ടന്നോ പറയാന്‍ കഴിയില്ല, എത്ര ആലോചിച്ചിട്ടും സിനിമയിലെ പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്ന് മുകേഷ്

കൊല്ലം: കോടിക്കണക്കിന് മുതല്‍ മുടക്കുന്ന മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാധ്യതയില്ലെന്നും മുകേഷ് പറഞ്ഞു.

സിനിമയില്‍ കഴിവ് നോക്കിയാണ് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് നിലനില്‍ക്കില്ല. എത്ര ആലോചിച്ചിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്നും സിനിമയില്‍ ആരെയെങ്കിലും ഇല്ലാതാക്കാന്‍ പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ കൊണ്ട് നടക്കുമെന്ന് കരുതുനില്ലെന്നും മുകേഷ് പറഞ്ഞു.

സിനിമയില്‍ എല്ലാം കഴിവിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് വിശ്വസിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് കഴിഞ്ഞാല്‍ പരാതിയില്ലെന്ന് വനിതകള്‍ പറഞ്ഞാല്‍ എന്താകും സ്ഥിതിയെന്നും അവര്‍ തന്നെ പരാതിയുണ്ടെന്ന് പറയട്ടെയെന്നും മുകേഷ് പറഞ്ഞു.

ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്ത് രാജിവെക്കണമെന്നോ രാജിവെക്കണ്ട എന്നോ പറയാനോ കഴിയില്ലെന്നും ആ വിഷയത്തില്‍ അന്വേഷിക്കട്ടെയെന്നും മുകേഷ് പറഞ്ഞു.

Exit mobile version