കണ്ണൂര്‍: നിപ വൈറസ്ബാധാ സംശയത്തെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടെ ഫലം പുറത്തുവന്നു. നിപയില്ലെന്നാണ് പരിശോധനഫലം. രണ്ടുപേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
നിപാ സംശയത്തെ തുടര്‍ന്ന് മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവര്‍ക്കും പനിയും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു.
ഇതിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്.
Discussion about this post