തൃശൂര്‍: . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വേണ്ടെന്നു വച്ച പുലിക്കളി നടത്താന്‍ തീരുമാനം. കോര്പ്പറേഷന് കൗണ്‍സിലാണ് പുലിക്കളി നടത്താന്‍ തീരുമാനിച്ചത്.
പുലിക്കളി സംഘങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. അതേസമയം, കോര്പ്പറേഷന് ധനസഹായവും പുലിക്കളിസംഘങ്ങള്‍ക്ക് നല്‍കും.
സെപ്റ്റംബര്‍ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.ഇതുവരെ ആറു സംഘങ്ങളാണ് പുലിക്കളിക്കായി രജിസ്റ്റര്‍ ചെയ്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തേക്കും.
Discussion about this post